പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന്റെ നിറം മങ്ങുന്നു. ദക്ഷിണ കൊറിയയിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. രണ്ടു വർഷത്തിനിടെ ദക്ഷിണ കൊറിയയിൽ ഫെയ്സ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തിൽ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ, പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയെന്ന് വ്യവസായ വിശകല റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ദക്ഷിണ കൊറിയയിൽ 2020 മെയ് മാസത്തിൽ 1.48 കോടി ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ, 2022 ജൂലൈ മാസത്തിൽ ഉപയോക്താക്കളുടെ എണ്ണം 1.1 കോടിയിൽ എത്തി. പ്രാദേശിക ഡാറ്റ ട്രാക്കർ ഐജിഎവർക്സിന്റെ ഡാറ്റ അനാലിസിസ് യൂണിറ്റായ മൊബൈൽ ഇൻഡെക്സ് അനുസരിച്ചാണ് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തിയത്.
Also Read: ഇന്ത്യ-സിംബാബ്‍വേ രണ്ടാം ഏകദിനം ഇന്ന്: ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര
കൊറിയ ഇൻഫർമേഷൻ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം, 25 വയസിനും 38 വയസിനും ഇടയിലുളളവരുടെ ഫെയ്സ്ബുക്കിന്റെ ഉപയോഗ നിരക്ക് 2017 ൽ 48.6 ശതമാനം ആയിരുന്നു. എന്നാൽ, 2021 ൽ ഇത് 27 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്.
Post Your Comments