വെഞ്ഞാറമൂട്: ശ്വാസതടസം മൂലം എട്ട് വയസുകാരി മരിച്ചു. കാഞ്ചിനട ഗവ. എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും, കാഞ്ചിനട അശ്വതി ഭവനിൽ സുമേഷ്-അശ്വതി ദമ്പതികളുടെ മകളുമായ വൈഗ സുമേഷ് (8) ആണ് മരിച്ചത്.
Read Also : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ശ്വാസതടസം ഉണ്ടായ കുട്ടിയെ മാതാവ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖമുള്ള കുട്ടിയാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. പാങ്ങോട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. തുടർന്ന്, പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: അനാമിക.
Post Your Comments