ഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടന്നതിനെ തുടർന്ന് കോൺഗ്രസ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. ഇന്നലെയാണ് സിസോഡിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയത്. ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു സിബിഐ റെയ്ഡ്.
15 മണിക്കൂറോളം നീണ്ട റെയ്ഡാണ് വസതിയിലും മറ്റ് 30 സ്ഥലങ്ങളിലുമായി നടന്നത്. സിബിഐ ഉദ്യോഗസ്ഥർക്ക് സ്വാഗതം ആശംസിച്ച സിസോദിയയുടെ നടപടി ജനശ്രദ്ധ നേടിയിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആരെയും ഭയപ്പെടുന്നില്ലെന്നും മനീഷ് സിസോദിയ പ്രഖ്യാപിച്ചു.
ഒരു മദ്യ വ്യാപാരി മനീഷ് സിസോദിയയുടെ അടുത്ത അനുയായിക്ക് ഒരു കോടി രൂപ നൽകിയെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ് നടന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ, മറ്റു 14 പേരുടെ ഒപ്പം സിസോദിയയുടെ പേരുമുണ്ട്.
Leave a Comment