
ബെയ്ജിംഗ്: ഏഷ്യൻ സെഞ്ച്വറിയെക്കുറിച്ചുള്ള ജയശങ്കറിന്റെ പരാമർശങ്ങളെ പിന്തുണച്ച് ചൈന. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വളരെ ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയും ചൈനയും കൈകോര്‍ത്തു പോയില്ലെങ്കില്‍ എഷ്യന്‍ സെഞ്ച്വറി ഉണ്ടാകില്ലെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നിരീക്ഷണത്തോട് യോജിച്ചാണ് ബെയ്ജിംഗ് രംഗത്തെത്തിയത്. വ്യാഴാഴ്ച ബാങ്കോക്കിലെ പ്രശസ്തമായ ചുലലോങ്‌കോണ്‍ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തിയ ശേഷം ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയശങ്കര്‍.
Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്
‘കിഴക്കന്‍ ലഡാക്കില്‍ ചൈനയും ഇന്ത്യന്‍ സൈന്യവും നീണ്ട ഏറ്റുമുട്ടലിലാണ്. 2020 മെയ് 5 ന് പാംഗോങ് തടാക പ്രദേശങ്ങളിലെ അക്രമാസക്തമായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം പരിഹരിക്കുന്നതിനായി ഇരുപക്ഷവും ഇതുവരെ 16 റൗണ്ട് കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകള്‍ നടത്തി. ചൈനയ്ക്കും ഇന്ത്യയ്ക്കും മികച്ച വികസനം കൈവരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഏഷ്യന്‍ നൂറ്റാണ്ട് സംഭവിക്കില്ലെന്ന് ഒരു ചൈനീസ് നേതാവ് ഒരിക്കല്‍ പറഞ്ഞു’- ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ ഇവിടെ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments