ആദൂർ: പുഴയിൽ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. അഡൂർ കുണ്ടാർ പർളക്കായിയിലെ രേഖോജിറാവുവിന്റെ ഭാര്യ ജലജാക്ഷി(65)യാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീടിനു സമീപത്തെ പുഴയിൽ തേങ്ങ ഒഴുകിവരുന്നത് കണ്ട ജലജാക്ഷി അതു പിടിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ കാൽ തെന്നി പുഴയിൽ വീഴുകയാണുണ്ടായത്.
Read Also : സ്ത്രീകള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ, പട്ടികയിൽ കേരളവും: ദേശീയ കുടുംബ ആരോഗ്യ സര്‍വേ പറയുന്നത്
ജലജാക്ഷിയെ കാണാതിരുന്നതിനെ തുടർന്ന്, വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോൾ പുഴകടവിൽ ചെരുപ്പും ഊന്നുവടിയും കണ്ടു. ഒഴുക്കിൽപ്പെട്ടതാണെന്നു മനസിലായതോടെ വീട്ടുകാർ നൽകിയ വിവരത്തെ തുടർന്ന്, അഗ്നിരക്ഷാസേനയും പൊലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വൈകുന്നേരം 6.30 ഓടെ അച്ചനടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. മക്കൾ: ഉദയൻ, ഗണേശ, ഹരീഷ, ഉമാവതി, വിനൂദ, രേഷ്മ, സൂരോജി. സഹോദരൻ: ദാസോജി.
Post Your Comments