Latest NewsIndia

കാമുകനൊപ്പം സൗദിക്ക് പോയ ഭാര്യ നിരന്തരം വീഡിയോ കോൾ ചെയ്ത് പരിഹാസം: കുഞ്ഞുങ്ങൾക്ക് വിഷം നൽകി യുവാവ് ആത്മഹത്യ ചെയ്തു

ബെം​ഗളുരു: കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതിന്റെ വിഷമത്തിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കർണാടകയിലെ തുമകുരുവിലാണ് സംഭവം. പി.എച്ച് കോളനിക്ക് സമീപം താമസിക്കുന്ന സമീയുള്ളയാണ് മരിച്ചത്. കാമുകനൊപ്പം പോയ ഭാര്യ ​ഗൾഫിൽ നിന്ന് ഫോൺ വഴി സമീയുള്ളയെ കളിയാക്കാറുണ്ടായിരുന്നു. ഇതിൽ മനം നൊന്താണ് യുവാവ് കുഞ്ഞുങ്ങൾക്ക് വിഷം നൽകി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.

ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ നില ​ഗുരുതരമായി തുടരുകയാണ്. മൂന്ന് മക്കളും ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു (സാഹിറ) തന്റെ മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം സൗദി അറേബ്യയിലേക്ക് പോവുകയായിരുന്നു. സൗദി അറേബ്യയിലെത്തിയ സാഹിറ കാമുകനൊപ്പമുള്ള വീഡിയോ സമീയുള്ളക്ക് അയച്ചു കൊടുത്തു.

കാമുകൻ കൂടെയുള്ള അവസരങ്ങളിൽ, സാഹിറ ഭർത്താവിനെ വീഡിയോ കോൾ വിളിക്കുകയും അപ്പോഴെല്ലാം കാമുകനെ കാണിച്ച് ഭർത്താവിനെ പരിഹസിച്ചിരുന്നതായും പോലീസ് പറയുന്നു. കാമുകനുമായി സന്തുഷ്ടയാണെന്ന് കാണിക്കാനായി സൈറ ബാനു സമീയുള്ളയെ വീഡിയോ കോളിൽ വിളിച്ച് പരിഹസിക്കുക പതിവായിരുന്നുവത്രേ. തിരിച്ചുവരണമെന്ന് മക്കൾ പല തവണ കരഞ്ഞുപറഞ്ഞിട്ടും സൈറ ബാനുവിന്റെ മനസ്സ് മാറിയില്ല. വിഷം കഴിച്ച യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button