UAELatest NewsNewsInternationalGulf

ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയം: ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

അബുദാബി: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയത്തോട് അനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ആശംസകൾ നേർന്നത്. കഴിഞ്ഞ ദിവസമാണ് ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയം നടന്നത്.

Read Also: കള്ളൻ കപ്പലിൽ തന്നെ! രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകർ: 4 പേർ അറസ്റ്റിൽ

റജ്വ ഖാലിദ് ബിൻത് മുസൈദ് ബിൻത് സെയ്ഫ് ബിൻത് അബ്ദുൽ അസീസ് അൽ സെയ്ഫ് എന്ന സൗദി യുവതിയാണ് ജോർദാൻ കിരീടാവകാശിയുടെ വധുവാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. റിയാദിലെ വധുവിന്റെ വീട്ടിൽ വെച്ചാണ് വിവാഹ നിശ്ചയം നടന്നത്. അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ രാജാവിന്റെയും മാതാവ് റാനിയ അൽ അബ്ദുല്ല രാജ്ഞിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങിൽ പങ്കെടുത്തത്. സൗദി അറേബ്യയിൽ സെക്കൻഡറി വിദ്യാഭ്യാസം നേടിയ ശേഷം ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് റജ്വ ഉന്നത വിദ്യാഭ്യാസം നേടിയത്.

Read Also: ഐസിഐസിഐ: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button