UAELatest NewsNewsInternationalGulf

ജബർ അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചു

ദുബായ്: ജബർ മുഹമ്മദ് ഗാനെം അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2022 ലെ ഫെഡറൽ ഉത്തരവ് നമ്പർ 97 ഇഷ്യു ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക ഗസറ്റിൽ തീരുമാനം പ്രസിദ്ധീകരിക്കും.

Read Also: സിപിഎമ്മിന്‍റെ പിന്നാക്ക വർഗ്ഗ സ്നേഹം കാപട്യം, തീവ്രവാദ-ലഹരി സംഘങ്ങളോട് സർക്കാരിന് മൃദുസമീപനം: വി.മുരളീധരൻ

അതേസമയം, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറലിനെ നിയമിച്ചിരുന്നു. മേജർ ജനറൽ സുൽത്താൻ യൂസുഫ് അബ്ദുൾ റഹ്മാൻ അൽ നുഐമിയെയാണ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറലായി നിയമിച്ചത്.

യുഎഇയിലേക്കുള്ള വിദേശികളുടെ പ്രവേശനവും താമസവുമായി ബന്ധപ്പെട്ട നയങ്ങളും മറ്റ് കാര്യങ്ങളും തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനായിരിക്കും. എല്ലാ തരത്തിലുള്ള എൻട്രി വിസകളും റസിഡൻസ് പെർമിറ്റുകളും നൽകുന്നതിന് മേൽനോട്ടം വഹിക്കുക എന്ന ചുമതലയും അദ്ദേഹത്തിനുണ്ട്. ഫ്രീ സോണുകളിൽ മേൽനോട്ടവും ഫീൽഡ് പരിശോധന പ്രവർത്തനങ്ങളും നടപ്പിലാക്കേണ്ട ചുമതലയും അദ്ദേഹത്തിനാണ്.

Read Also: സിപിഎമ്മിന്‍റെ പിന്നാക്ക വർഗ്ഗ സ്നേഹം കാപട്യം, തീവ്രവാദ-ലഹരി സംഘങ്ങളോട് സർക്കാരിന് മൃദുസമീപനം: വി.മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button