UAELatest NewsNewsInternationalGulf

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം: ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

ഷാർജ: അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ടു പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഷാർജയിലാണ് സംഭവം. രണ്ട് ആഫ്രിക്കക്കാരാണ് മരിച്ചത്. അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്നാണ് ഇവർ വീണത്. കെട്ടിടത്തിൽ നിയമ വിരുദ്ധ കാര്യങ്ങൾ നടക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് മേഖലയിൽ പോലീസ് പരിശോധന നടത്താനായി എത്തിയത്.

Read Also: സിപിഎമ്മിന്‍റെ പിന്നാക്ക വർഗ്ഗ സ്നേഹം കാപട്യം, തീവ്രവാദ-ലഹരി സംഘങ്ങളോട് സർക്കാരിന് മൃദുസമീപനം: വി.മുരളീധരൻ

ഷാർജ അൽ നഹ്ദ ഏരിയയിലുള്ള കെട്ടിടത്തിൽ നിന്നാണ് ഇവർ വീണത്. അൽ നഹ്ദയിലെ അപ്പാർട്ട്മെന്റിൽ നിരവധി അനധികൃത താമസക്കാർ ഉണ്ടെന്നും സ്ഥലം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്.

Read Also: തീക്കട്ടയിലും ഉറുമ്പരിച്ചു: പൂജപ്പുര ജയിലിലെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button