ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പേമേറ്റ് ഇന്ത്യ ലിമിറ്റഡ്. ഇടപാടുകാർക്ക് പേമേറ്റ് മൊബൈൽ ആപ്ലിക്കേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ആപ്പ് നിരവധി സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റൽ ബി-ടു- ബി പേയ്മെന്റ് സേവന ദാതാക്കളാണ് പേമേറ്റ് ഇന്ത്യ ലിമിറ്റഡ്.
വെണ്ടർ പേയ്മെന്റുകൾക്ക് പുറമേ, ആപ്പിലൂടെ ജിഎസ്ടി പേയ്മെന്റും നടത്താൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ജിഎസ്ടി പേയ്മെന്റ് നടത്താനുള്ള അവസരമാണ് പേമേറ്റ് ഒരുക്കുന്നത്. ജിഎസ്ടി പേയ്മെന്റ് നടത്താൻ ആഗ്രഹിക്കുന്നവർ ചലാൻ ജനറേറ്റ് ചെയ്തതിനു ശേഷം ജിഎസ്ടി ഐഎൻ നമ്പർ നൽകി കൊമേഷ്യൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ജിഎസ്ടി അടയ്ക്കാൻ സാധിക്കും.
Also Read: ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഹാൻടെക്സ്
വെണ്ടർ പേയ്മെന്റുകളും പേമേറ്റ് ആപ്പിൽ വളരെ വേഗത്തിൽ നടത്താം. ബിസിനസ് സ്ഥാപനങ്ങൾക്ക് അവരുടെ വെണ്ടർമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അടയ്ക്കാനുള്ള സേവനമാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം, ജിഎസ്ടിയുമായി സംബന്ധിച്ച അറിയിപ്പുകൾ എസ്എംഎസ്, വാട്സ്ആപ്പ് മെസേജ് എന്നിവയിലൂടെയും ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും.
Post Your Comments