ഒരാൾ പുലിയെ വാലിൽ പിടിച്ച് വലിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവച്ച 20 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരാൾ പുള്ളിപ്പുലിയെ അതിന്റെ വാലിലും ഒരു പിൻകാലിലും പിടിച്ചിരിക്കുന്നതായി കാണാം. സ്വയം മോചിതനാകാൻ പുലി ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല.
ചൂട് കൂടുമ്പോൾ വനാതിർത്തിയോട് അടുത്ത പ്രദേശങ്ങളിലേക്ക് പുലികൾ ഇറങ്ങാറുണ്ട്. അത്തരത്തിൽ റോഡിലേക്കിറങ്ങിയ പുലിയെ ക്രൂരമായി ഉപദ്രവിക്കുന്ന യുവാവിന്റെയും ചുറ്റും കൂടിനിന്ന് യുവാവിന്റെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്നവരെയുമാണ് വീഡിയോയിൽ കാണുന്നത്. പുള്ളിപ്പുലിയുടെ വാലിലും പിൻകാലിലുമായി പിടിച്ചുവലിക്കുന്ന യുവാവിനെ ദൃശ്യത്തിൽ കാണാം. അവിടെ നിന്നും രക്ഷപ്പെടാനാകാതെ നിസ്സഹായതയോടെ കരയുന്ന പുലിയെ ആണ് വീഡിയോയിൽ കാണാനാകുന്നത്. വാർധക്യസഹജമായ അവശതയോ അസുഖമോ മൂലമാകാം പുലി ആക്രമിക്കാത്തതെന്നാണ് സൂചന.
Identify the animal here !! pic.twitter.com/MzAUCYtBOM
— Parveen Kaswan, IFS (@ParveenKaswan) August 17, 2022
Post Your Comments