
മങ്കട: ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രധാനാധ്യാപകൻ മരിച്ചു. വറ്റലൂർ എംഎൽപി സ്കൂളിലെ പ്രധാനാധ്യാപകൻ കുറുവ കരിഞ്ചാപ്പാടിയിലെ അല്ലിപ്ര അഷ്റഫ് (54) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച തിരൂർക്കാടുവച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കവെ ഇദ്ദേഹത്തെ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോടെ സ്വകാര്യാശുപത്രയിൽ ചികിത്സയിലായിരുന്നു. തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കരിഞ്ചാപ്പാടി ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഭാര്യ: രജ്ലീന. മക്കൾ: ഷമീമ, ഷംല, മുഹമ്മദ്അലി ജൗഹർ. മരുമക്കൾ: നൗഷാദ് (വറ്റലൂർ), ലുക്മാൻ (മലപ്പുറം), ഫാത്തിമറിനു (വട്ടപ്പറമ്പ്).
Post Your Comments