Latest NewsIndia

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട അഴിമതിക്കേസിൽ മലയാളികളും പ്രതികള്‍

ന്യൂഡൽഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും പ്രതികള്‍. മുംബൈയില്‍ താമസിക്കുന്ന വിജയ് നായര്‍ കേസില്‍ അഞ്ചാംപ്രതിയാണ്. തെലങ്കാനയിലുള്ള അരുണ്‍ രാമചന്ദ്രന്‍പിള്ളയാണ് 14ാം പ്രതി.

അതേസമയം, ഇന്ന് രാവിലെയാണ് ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടന്നത്. സിസോദിയയുടെ വസതി കൂടാതെ മറ്റ് 21 സ്ഥലങ്ങളിലും സിബിഐ പരിശോധന നടത്തി.

സിബിഐ റെയ്ഡ് ചെയ്യുന്ന 21 സ്ഥലങ്ങളിൽ ഡൽഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണയുടെ സ്ഥലങ്ങളും ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button