KeralaLatest News

നിരവധി സർക്കാർ അഭിഭാഷകർ ഉണ്ടെങ്കിലും കോടികൾ മുടക്കി കേസ് വാദിക്കാൻ പുറത്ത് നിന്നുള്ള അഭിഭാഷകർ

തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ നീണ്ടനിര ഉണ്ടെങ്കിലും കോടികൾ മുടക്കി കേസ് വാദിക്കാൻ ആളെയിറക്കി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ ഒന്നേകാൽ കോടിയാണ് ഫീസിനത്തിൽ ചെലവാക്കിയിരിക്കുന്നത്. വിവരാവകാശ രേഖ പുറത്ത് വിട്ടിരിക്കുന്നത് മനോരമ ന്യൂസ് ആണ്. നിയമസഭാ കയ്യാങ്കളി കേസിൽ പതിനാറര ലക്ഷമാണ് ചെലവ്.

സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിനായി കേസ് വാദിക്കാൻ 3 അഭിഭാഷകർ ഉണ്ട്, കൂടാതെ ഹൈക്കോടതിയിൽ 138 പേരാണ് ഉള്ളത്. എങ്കിലും സർക്കാരിന് താൽപര്യമുള്ള കേസ് വാദിക്കണമെങ്കിൽ അഭിഭാഷകർ പുറത്തുനിന്ന് തന്നെ വരണം. അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമടക്കം സർക്കാർ അഭിഭാഷകർക്കായി പ്രതിമാസം ഒരുകോടി 55 ലക്ഷം രൂപയാണ് ഖജനാവിൽ നിന്ന് ശമ്പളമായി ചെലവാക്കുന്നത്.

എന്നിട്ടും പുറമേനിന്ന് അഭിഭാഷകരെ കൊണ്ടുവന്ന വകയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ചെലവാക്കിയത് ഒരു കോടി 23 ലക്ഷം രൂപയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുറത്തുനിന്നുള്ള അഭിഭാഷകർക്കായി 17.83 കോടി രൂപയാണ് ചെലവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button