സംരംഭകർക്ക് ഇന്നോവേഷൻ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. ഓഗസ്റ്റ് 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കേരള ഇന്നോവേഷൻ ഡ്രൈവ് 2022 ന്റെ ഭാഗമായാണ് സ്റ്റാർട്ടപ്പുകൾക്ക് ഗ്രാന്റ് അനുവദിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിലാണ് കേരള ഇന്നോവേഷൻ ഡ്രൈവ് 2022 സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ വരെയാണ് കേരള സർക്കാർ ഗ്രാന്റ് അനുവദിക്കുന്നത്. ഇതോടെ, പ്രാരംഭ ഘട്ടത്തിൽ സ്റ്റാർട്ടപ്പുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധിക്കും. കൂടാതെ, സംരംഭകരുടെ നൂതന ആശയങ്ങളെ പരിപോഷിപ്പിക്കുവാൻ ഇത്തരം സാമ്പത്തിക സഹായങ്ങളിലൂടെ സാധ്യമാകും. ഐഡിയ ഗ്രാന്റ്, പ്രോഡക്ടൈസേഷൻ ഗ്രാന്റ്, സ്കൈയിൽ അപ് ഗ്രാന്റ്, മാർക്കറ്റ് ആക്സിലറേഷൻ ഗ്രാന്റ് എന്നിവയാണ് സംരംഭകർക്ക് സാമ്പത്തിക സഹായം നൽകുന്നത്. സ്റ്റാർട്ടപ്പിന്റെ ഓരോ ഘട്ടങ്ങളിലായിരിക്കും തുക അനുവദിക്കുക.
ഐഡിയ ഗ്രാന്റ് 3 ലക്ഷം രൂപ വീതവും സ്കൈയിൽ അപ് ഗ്രാന്റ് 15 ലക്ഷം രൂപ വീതവും മാർക്കറ്റ് ആക്സിലറേഷൻ ഗ്രാന്റ് 10 ലക്ഷം രൂപ വീതവും പ്രോഡക്ടൈസേഷൻ ഗ്രാന്റ് 7 ലക്ഷം രൂപ വീതവുമാണ് സ്റ്റാർട്ടപ്പുകൾക്ക് നൽകുക.
Post Your Comments