നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. ഇതോടെ, രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ ലഭിക്കും. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 19 മുതൽ പ്രാബല്യത്തിലായി.
7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 2.75 ശതമാനം പലിശയും 30 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 91 ദിവസത്തിനും 184 ദിവസത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 3.75 ശതമാനം പലിശ ലഭിക്കും. 185 ദിവസത്തിനും 1 വർഷത്തിൽ താഴെയുമുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4.65 ശതമാനമാണ് പലിശ ലഭിക്കുക. കൂടാതെ, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കാലാവധിയുളള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനമായാണ് ഉയർത്തിയത്.
3 വർഷം മുതൽ 5 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 5.70 ശതമാനവും 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 5.75 ശതമാനവുമാണ് പലിശ ലഭിക്കുന്നത്.
Post Your Comments