![](/wp-content/uploads/2022/08/mike2.jpg)
കൊച്ചി: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് അനശ്വര രാജൻ നായികയാകുന്ന മൈക്ക്. നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍ൻമെൻറ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണിത്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ നടൻ രഞ്ജിത് സജീവ് ആണ് നായകനായി എത്തുന്നത്. സിനിമ ആഗസ്റ്റ് 19ന് തിയേറ്ററിലെത്തും.
കല വിപ്ലവം പ്രണയം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് മൈക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെഞ്ചുറിയാണ് വിതരണം. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്.
Post Your Comments