
ആഗ്ര: തിരംഗ യാത്രയ്ക്കിടയില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ച മൂന്ന് പേര്‍ അറസ്റ്റില്‍ ആഗ്രയിലാണ് സംഭവം. ആഗ്ര പോലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗോകുല്‍പുര നിവാസികളായ ഫൈസാന്‍, സദാബ്, മുഹജ്ജം എന്നിവരാണ് അറസ്റ്റിലായത്.
Read Also: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി, കാണാതായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ
പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153-ബി പ്രകാരം കേസെടുത്തതായി പോലീസ് സൂപ്രണ്ട് വികാസ് കുമാര്‍ പറഞ്ഞു. പ്രതികള്‍ 19-നും 21-ഉം ഇടയില്‍ പ്രായമുള്ളവരാണ്.
സ്വാതന്ത്ര്യദിനത്തില്‍ ഗോകുല്‍പുരയില്‍ നടന്ന റാലിയിലാണ് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. പരിപാടിയുടെ വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ചയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ വീഡിയോ തെളിവായി നല്‍കിയ അമന്‍ വര്‍മ്മ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Post Your Comments