അമ്പലപ്പുഴ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു-20) മരിച്ചത്.
ഞായറാഴ്ച രാത്രി 8.10-ന് വണ്ടാനം ശിശുവിഹാറിനു പടിഞ്ഞാറ് റെയിൽവേ ട്രാക്കിനു സമീപം കുറ്റിക്കാട്ടിൽ ആണ് മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് ആറു മുതലാണ് യുവാവിനെ കാണാതായത്. തുടർന്നുള്ള തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽവീട്ടിലെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്തതിനുശേഷം സുഹൃത്തുക്കളിലെ ചിലരുമായി വാക്കേറ്റം ഉണ്ടായിയിരുന്നു. ഇതേത്തുടർന്ന്, വൈകിട്ടോടെ പൂമീൻപൊഴിക്കു സമീപത്തുവച്ച് ഇരുകൂട്ടർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിന്റെ വക്കിലെത്തിയതായി ബന്ധുക്കൾ പറയുന്നു. ഇതിനുശേഷമാണ് റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കണ്ടത്.
Read Also : അവിഹിത ബന്ധം: ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ചവെള്ളം ഒഴിച്ച് ഭാര്യ
യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് ബൈജു പുന്നപ്ര പൊലീസിനു പരാതി നൽകി. സംശയമുള്ളവരുടെ പേരെടുത്ത് പറയുന്നുണ്ടെങ്കിലും അവരെ ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, ശ്രീരാജിന്റേത് ആത്മഹത്യയാണെന്നാണ് പുന്നപ്ര പൊലീസ് പറയുന്നത്. മൃതദേഹം സംസ്കരിച്ചു. സഹോദരങ്ങൾ. ശ്രുതി, ശ്രീലക്ഷ്മി.
Post Your Comments