പുരുഷന്മാർ അഭിമുഖീകരിക്കുന്ന നിരവധി ലൈംഗിക പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ, പല ലൈംഗിക പ്രശ്‌നങ്ങളും പൊതുസമൂഹത്തിൽ ചർച്ച ചെയ്യാൻ പുരുഷന്മാർ ഇഷ്ടപ്പെടുന്നില്ല. ഈ പ്രശ്‌നങ്ങളിൽ ചിലത് വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. അതേസമയം, നാണക്കേടോ അഭിമാനമോ ഭയന്ന് പുരുഷന്മാർ അവയെ കുറിച്ച് സംസാരിക്കില്ല.
കിടക്കയിൽ പുരുഷന്മാർ നേരിടുന്ന മൂന്ന് പ്രധാന പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്;
ഉദ്ധാരണക്കുറവ്: പുരുഷന്മാർ നേരിടുന്ന ആദ്യത്തെ സാധാരണ പ്രശ്നമാണിത്. മിക്ക പുരുഷന്മാരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ഉദ്ധാരണക്കുറവ്. പഠനങ്ങൾ അനുസരിച്ച്, ലൈംഗികമായി സജീവമായ പുരുഷന്മാരിൽ 20% വരെ ഉദ്ധാരണക്കുറവ് അനുഭവിക്കുന്നു. പ്രായം കൂടുന്തോറും ഈ അവസ്ഥ വർദ്ധിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
നിങ്ങൾക്ക് ഇടയ്ക്കിടെ ഉദ്ധാരണക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും വൈദ്യസഹായം തേടണം. പുരുഷന്മാരിൽ ഉദ്ധാരണക്കുറവിന്റെ സാധാരണ കാരണങ്ങൾ പ്രമേഹം, രക്തസമ്മർദ്ദം, പുകവലി എന്നിവയാണ്.
ശീഘ്രസ്ഖലനം: കിടക്കയിൽ പുരുഷന്മാർ നേരിടുന്ന രണ്ടാമത്തെ വലിയ പ്രശ്നമാണിത്. ലോകത്ത് മൂന്നിൽ ഒരാൾക്ക് ഈ പ്രശ്നം നേരിടേണ്ടി വരുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പിരിമുറുക്കം, ഉത്കണ്ഠ, ശരീരത്തെക്കുറിച്ചുള്ള നിഷേധാത്മക ചിന്തകൾ, ലൈംഗികാതിക്രമം, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ എന്നിവയാണ് ഇതിന്റെ സാധാരണ കാരണങ്ങൾ. മാനസിക പ്രശ്നങ്ങളും ഹോർമോൺ വ്യതിയാനങ്ങളും ശീഘ്രസ്ഖലനത്തിന് കാരണമാകുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു.
215 കോടിയുടെ തട്ടിപ്പ്, ബോളിവുഡ് താരം ജാക്വിലിന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് അഭിഭാഷകന്‍
സെക്‌സ് ഡ്രൈവിന്റെ അഭാവം: പുരുഷന്മാർ അഭിമുഖീകരിക്കുന്ന മൂന്നാമത്തെ ഏറ്റവും സാധാരണമായ ലൈംഗിക പ്രശ്‌നം സെക്‌സ് ഡ്രൈവിന്റെ അഭാവമോ, സെക്‌സ് ഡ്രൈവിന്റെ കുറവോ ആണ്. ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ ആരോഗ്യപരമായ കാരണങ്ങളാൽ ലൈംഗികതയിൽ ആത്മവിശ്വാസം കുറയുന്ന അവസ്ഥയാണിത്. ഇത് വൈദ്യസഹായം വഴി പരിഹരിക്കാവുന്നതാണ്. ചികിത്സകൾ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ നില മെച്ചപ്പെടുത്തും.
ഈ പ്രശ്‌നങ്ങൾ മാറ്റാനുള്ള ഒരേയൊരു മാർഗ്ഗം ഈ കാര്യങ്ങൾ നിങ്ങളുടെ ഡോക്ടറുമായി വിശദമായി ചർച്ച ചെയ്യുക എന്നതാണ്.
Post Your Comments