Latest NewsNewsInternational

കടുത്ത വയറുവേദന കാരണം ആശുപത്രിയിലെത്തിയ 50 കാരന്റെ സിടി സ്‌കാന്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി

ലൈംഗിക സംതൃപ്തിക്കു വേണ്ടി കുപ്പി ശരീരത്തിനകത്തേക്ക് കയറ്റിയതെന്നാണ് രോഗി വെളിപ്പെടുത്തിയത്

ടെഹ്റാന്‍: കടുത്ത വയറുവേദന കാരണം ആശുപത്രിയിലെത്തിയ 50 കാരന്റെ സിടി സ്‌കാന്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ഇറാന്‍ സ്വദേശിയായ മദ്ധ്യവയസ്‌കനാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ഏറെ നാളായി കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതകളും ഉണ്ടെങ്കിലും ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ കൂട്ടാക്കിയിരുന്നില്ല. വീട്ടുകാരുടെ നിര്‍ബന്ധം മൂലമാണ് ചികിത്സ തേടാന്‍ തയ്യാറായത്.

Read Also: അദാനി ഗ്രൂപ്പ്: ശ്രീലങ്കയിൽ ഗ്രീൻ എനർജി പ്രോജക്ടുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചു

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മലാശയത്തില്‍ കുപ്പി കണ്ടെത്തുകയായിരുന്നു. ഏഴര ഇഞ്ച് വലിപ്പമുള്ളതായിരുന്നു കുപ്പി. ഇയാള്‍ സ്വയം ശരീരത്തിനുള്ളിലേക്ക് കയറ്റിയതാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അടിവയറ്റിലെ വയറുവേദനയെ കുറിച്ച് പറയുമായിരുന്നെങ്കിലും കുപ്പി അകത്ത് കയറ്റിയ വിവരം ഇയാള്‍ ഭാര്യയില്‍ നിന്നും മറച്ചുവെച്ചിരുന്നു. കുപ്പി കൊണ്ട് ആന്തരികാവയവങ്ങളില്‍ മുറിവുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശസ്ത്രക്രിയയിലൂടെ കുപ്പി പുറത്തെടുത്ത് അഞ്ച് ദിവസം ആശുപത്രിയില്‍ തങ്ങിയതിന് ശേഷമാണ് ഇയാള്‍ വീട്ടിലേക്ക് മടങ്ങിയത്. ലൈംഗിക സംതൃപ്തിക്കു വേണ്ടിയാണ് കുപ്പി ശരീരത്തിനകത്തേക്ക് കയറ്റിയതെന്നാണ് ആശുപത്രി വിടുമ്പോള്‍ രോഗി വെളിപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button