NewsBusiness

ഗൂഗിൾ പേ, ഫോൺപേ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുളള സാധ്യത പരിശോധിക്കാനൊരുങ്ങി ആർബിഐ

നിലവിൽ, യുപിഐ പേയ്മെന്റുകൾ സൗജന്യമാണ്

ഡിജിറ്റൽ പണമിടപാടുകൾ വേഗത്തിലും എളുപ്പത്തിലും നടത്താൻ സഹായിക്കുന്ന ആപ്പുകളാണ് ഗൂഗിൾ പേ, ഫോൺപേ എന്നിവ. യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് വഴിയാണ് ഇത്തരം ആപ്പുകളിൽ പേയ്മെന്റ് നടത്താൻ സാധിക്കുക. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ പേയ്മെന്റുകൾക്ക് അധിക ചാർജ് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഓഹരി ഉടമകളിൽ നിന്ന് ആർബിഐ ഫീഡ്ബാക്ക് തേടിയിട്ടുണ്ട്.

യുപിഐ പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കുന്നതിനു പുറമേ, ഐഎംപിഎസ്, എൻഇഎഫ്ടി പോലുള്ള പണമിടപാടുകൾക്കും ചാർജുകൾ ഈടാക്കാൻ ആർബിഐ പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങൾ എന്നിവയുടെ ചാർജുകൾ സംബന്ധിച്ചും ആർബിഐ വ്യക്തത വരുത്തും.

Also Read: രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് കാരണമിതാണ്

നിലവിൽ, യുപിഐ പേയ്മെന്റുകൾ സൗജന്യമാണ്. ആർബിഐ പുതിയ തീരുമാനങ്ങൾ എടുക്കുന്നതോടെ, ഇടപാട് തുകയെ അടിസ്ഥാനമാക്കി ചാർജുകൾ ഈടാക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button