Latest NewsNewsLife StyleHealth & Fitness

രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് കാരണമിതാണ്

തലവേദന സാധാരണമായ ഒരു പ്രശ്‌നമാണ്. ഇതില്‍ തന്നെ മൈഗ്രേനടക്കമുള്ള പലതരം തലവേദനകളുണ്ട്. ചിലര്‍ക്ക് രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകാറുണ്ട്. ഇതിനു ചില കാരണങ്ങളുമുണ്ട്. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍, 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് തലവേദന വരുത്തിവയ്ക്കും. കൂടുതല്‍ ഉറങ്ങുമ്പോള്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ അളവു കുറയ്ക്കും. ഇത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. അത് തലവേദനയുണ്ടാക്കും.

മദ്യപിയ്ക്കുന്നത് തലവേദനയുണ്ടാക്കുന്ന മറ്റൊന്നാണ്. രാത്രി മദ്യപിച്ചു കിടക്കുന്നവര്‍ക്കു തലവേദനയുണ്ടാകുന്നതു സാധാരണം ആണ്. തലയിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതു തന്നെയാണ് കാരണം. മദ്യം ശരീരത്തിലെ വെള്ളത്തിന്റെ തോതു കുറയ്ക്കുന്നു.

Read Also : കൃഷ്ണ ജന്മാഷ്ടമി 2022: കൃഷ്ണനിൽ നിന്ന് പഠിക്കാൻ ജീവിതം മാറ്റിമറിക്കുന്ന 5 പാഠങ്ങൾ

ആവശ്യത്തിന് ഉറങ്ങാന്‍ കഴിയാത്തത് തലവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും, പള്‍സ് റേറ്റ് കൂടും തുടങ്ങിയവ ഉറക്കം കുറയുന്നതു കാരണമുള്ള പ്രശ്‌നങ്ങളാണ്. ഡിപ്രഷന്‍ തലേവദനയുണ്ടാക്കുന്ന മറ്റൊരു കാരണമാണ്. ഡിപ്രഷന്‍, സ്‌ട്രെസ് തുടങ്ങിയവയെല്ലാം തലവേദനയ്ക്കുള്ള കാരണങ്ങളാകും.

രാത്രി കൂടുതല്‍ കാപ്പി കുടിയ്ക്കുന്നത് ഉറക്കം കുറയ്ക്കും. ശരീരത്തിലെ ജലാംശം കുറയ്ക്കും. ഇതും തലവേദനയ്ക്കുള്ള ഒരു കാരണമാണ്. രാത്രി നേരം വൈകിയിരുന്നു ടിവി കാണുന്നത്, കമ്പ്യൂട്ടര്‍ നോക്കുന്നത് എന്നിവയെല്ലാം തലവേദന വരുത്തുന്ന ഘടകങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button