ഹരാരെ: ഇന്ത്യ-സിംബാബ്‍വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍. കെ എൽ രാഹുൽ നയിക്കുന്ന ഇലവനിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കാനാണ് സാധ്യത. രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനാല്‍ സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്‌മണാണ്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.
ശിഖര്‍ ധവാന്‍- രാഹുല്‍ സഖ്യം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിൽ ടീമിൽ ഇടംനേടിയേക്കും. നാലാമനായി മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തും.
അഞ്ചാമനായി ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും ആറാമനായി രാഹുല്‍ ത്രിപാഠിയും ക്രീസിലെത്തും. പേസര്‍മാരായി മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരും ആദ്യ ഇലവനിൽ നേടിയേക്കും. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
Read Also:- കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക!
ഇന്ത്യയുടെ സാധ്യത ഇലവൻ: കെഎൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, അക്സർ പട്ടേൽ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
Post Your Comments