ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. ശരീരഭാരം കൂട്ടാൻ ആരോഗ്യകരമായ ചില വഴികളുണ്ട്. ശരിയായ ഭക്ഷണം കൃത്യമായ അളവിൽ, കൃത്യമായ സമയത്ത് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്.
ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ ഇവയാണ്;
പ്രോട്ടീൻ: നിങ്ങളുടെ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും. മെലിഞ്ഞവർ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങണം. നിങ്ങളുടെ ഭക്ഷണത്തിൽ പരിപ്പ്, ചീസ്, മുട്ട, മത്സ്യം, തൈര്, ചിക്കൻ, ബീഫ് എന്നിവ ഉൾപ്പെടുത്തുക.
മധുരക്കിഴങ്ങ്: അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും. ധാരാളം പച്ചക്കറികൾ, കാരറ്റ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവ കഴിക്കുക. ഓട്‌സ്, ബാർലി, അരി മുതലായവയുടെ അളവും വർദ്ധിപ്പിക്കാം. നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് പേശികളെ ശക്തിപ്പെടുത്തുന്നതിനും ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും നല്ലതാണ്.
കാർബോഹൈഡ്രേറ്റ്സ്: നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇതിനായി മാംസം, പാൽ, പച്ചക്കറികൾ, പഴങ്ങൾ, കഞ്ഞി, ചിക്കൻ എന്നിവ കഴിക്കാം.
ക്യാന്‍സര്‍ തടയാന്‍ ചെറുനാരങ്ങ
നേന്ത്രപ്പഴം: നിങ്ങളുടെ ഭക്ഷണത്തിൽ നേന്ത്രപ്പഴം ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്.
പാൽ: ശരീരഭാരം കൂട്ടാൻ രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് ശീലമാക്കുക. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
Post Your Comments