
പെരുമ്പാവൂർ: വീട്ടമ്മയെ വഴിയിൽ വെച്ച് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കാരിക്കൽ ജിഷ്ണു (23) വിനെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 14ന് വൈകുന്നേരം അഞ്ചരയോടെ പാലായിക്കുന്നിലായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ വാരിയെല്ലിന് പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്.
പ്രതിക്കെതിരേ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണത്തിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments