രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം റെക്കോർഡ് നിരക്കിൽ. കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-23 വിള വർഷത്തിൽ ഏകദേശം 315.7 ദശലക്ഷം ടൺ ഉൽപ്പാദനമാണ് രേഖപ്പെടുത്തിയത്. അരി, ചോളം, പയർ, എണ്ണക്കുരു, കരിമ്പ് എന്നിവയുടെ ഉൽപ്പാദനമാണ് കുതിച്ചുയർന്നത്.
2020-21 വിള വർഷത്തെ അപേക്ഷിച്ച് 5 ദശലക്ഷം ടണ്ണിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. എന്നാൽ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉണ്ടായ ഉഷ്ണ തരംഗം ഗോതമ്പിന്റെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗോതമ്പ് ഉൽപ്പാദനത്തിൽ മൂന്ന് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ, വരുംകാലയളവിൽ ഉൽപ്പാദനം 106.8 ദശലക്ഷം ടണ്ണായി ചുരുങ്ങാൻ സാധ്യതയുണ്ട്.
Also Read: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ ഇതുവരെ
ഇത്തവണ ഖാരിഫ് സീസണിൽ നെൽകൃഷി കുറഞ്ഞത് അടുത്ത വിള വർഷത്തിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, പയർ വർഗ്ഗങ്ങളുടെ ഉൽപ്പാദനം 25.4 ശതമാനത്തിൽ നിന്ന് 27.7 ശതമാനമായി ഉയരും.
Post Your Comments