Latest NewsNewsTechnology

ഇന്ത്യൻ വിപണിയിലേക്ക് Google Pixel 6a, സവിശേഷതകൾ അറിയാം

6.14 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ Google Pixel 6a ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥവും നൂതനവുമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സ്മാർട്ട്ഫോണിന്റെ ആദ്യ സെയിൽ ഫ്ലിപ്കാർട്ടിലൂടെയാണ് നടക്കുന്നത്. മറ്റു ഫീച്ചറുകൾ പരിചയപ്പെടാം.

6.14 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. Google Tensor പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 2,400×1,080 പിക്സൽ റെസല്യൂഷനും ലഭ്യമാണ്.

Also Read: ‘സൂരജ് പാഞ്ചോളി എന്റെ മകളെ ഉപയോഗിച്ചു’: ആത്മഹത്യ ചെയ്ത നടി ജിയ ഖാന്റെ അമ്മ കോടതിയിൽ

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് കളർ വേരിയന്റാണ് ഉള്ളത്. Charcoal, Chalk എന്നീ നിറങ്ങളിൽ വാങ്ങാൻ സാധിക്കും. 43,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button