മുംബൈ: നടൻ സൂരജ് പാഞ്ചോളി തന്റെ മകളെ ഉപയോഗിച്ചെന്ന് ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാന്റെ അമ്മ. മുംബൈ കോടതിയിലാണ് നടിയുടെ അമ്മ റാബിയ ഖാൻ ഇപ്രകാരം മൊഴി നൽകിയത്.
‘എന്റെ മകളെ സൂരജ് ശാരീരികമായി ഉപയോഗിച്ചു, മാനസികമായി വല്ലാതെ പീഡിപ്പിച്ചു. ഈ ബന്ധം അവസാനിപ്പിക്കുന്നതിനെ പറ്റി അവൾ എപ്പോഴും പറയുമായിരുന്നു. അയൽക്കാരനായ സൂരജ് പഞ്ചോളിയുമായി എന്റെ മകൾക്ക് അടുപ്പമുണ്ടായിരുന്നു. രണ്ടുപേരും സാവധാനം ഒരുമിച്ച് താമസം വരെ തുടങ്ങി’ റാബിയ നൽകിയ മൊഴിയിൽ പറയുന്നു.
Also read: രോഹിംഗ്യൻ അഭയാർത്ഥികളെ ഡൽഹിയിൽ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു: മനീഷ് സിസോദിയ
മറ്റുള്ളവരുടെ മുൻപിൽ വച്ച് സൂരജ് ജിയയെ പരസ്യമായി അപമാനിക്കുമായായിരുന്നുവെന്നും, പലതവണ മകൾ ഇതും പറഞ്ഞു തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ടെന്നും റാബിയ പറഞ്ഞു. സമ്മർദ്ദം സഹിക്കവയ്യാതെയാണ് തന്റെ മകൾ ആത്മഹത്യ ചെയ്തതെന്നും, അവർ മൊഴി നൽകി.
2013 ജൂൺ മാസം മൂന്നാം തീയതിയാണ് നടി ജിയ ഖാനെ മുംബൈയിലുള്ള സ്വന്തം ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ ജുഹുവിലുള്ള ഫ്ളാറ്റിലായിരുന്നു സംഭവം.
Post Your Comments