കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് വ്യക്തമായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനായി കാരിയറിനെ സഹായിക്കുന്നതിനിടെ, കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിലായതോടെയാണ് ചില ഉദ്യോഗസ്ഥര്‍ സ്വര്‍ണ കള്ളക്കടത്തുകാരെ സഹായിക്കുന്നുണ്ടെന്ന് വ്യക്തമായത്.
Read Also: സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത്. സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലാണ് ഇയാള്‍ പോലീസിന്റെ വലയിലായത്.
ഇയാളുടെ പക്കല്‍ നിന്നും വിദേശത്ത് നിന്നെത്തിച്ച 320 ഗ്രാം സ്വര്‍ണ്ണവും പാസ്പോര്‍ട്ടുകളും ആഡംബര വസ്തുക്കളും പിടിച്ചെടുത്തു. മലപ്പുറം എസ്പി യുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നാല് മാസം മുമ്പാണ് മുനിയപ്പ കസ്റ്റംസ് വിഭാഗത്തിന്റെ സൂപ്രണ്ട് ആയി ചുമതല ഏറ്റത്. അതേസമയം സ്വര്‍ണം പിടിച്ച സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
Post Your Comments