CinemaLatest NewsNewsIndiaBollywoodEntertainment

ദി കശ്മീർ ഫയൽസ് ഓസ്‌കാറിന് അയച്ചാൽ ഇന്ത്യക്ക് നാണക്കേടായിരിക്കുമെന്ന് ഡിലൻ മോഹൻ ഗ്രേ

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഡിലന്‍ മോഹന്‍ ഗ്രേ. ഈ ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിന് അയച്ചാൽ അത് ഇന്ത്യയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിന് അയക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിവേക് അഗ്നിഹോത്രിയ്ക്ക് നല്‍കിയ മറുപടിയില്‍ അദ്ദേഹം കുറിച്ചു.

‘സത്യത്തില്‍ ഇത് (കശ്മീര്‍ ഫയല്‍സ്) വിദ്വേഷം പ്രചരിപ്പിക്കുന്ന ചവറാണ്. കലാപരമായ ഒന്നും തന്നെ ഇതിലില്ല. ‘നിഷ്പക്ഷമതി’കളായ ബോര്‍ഡ് ഇതിനെ തിരഞ്ഞെടുത്താല്‍ അത് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കും. അനുരാഗ് കശ്യപ് രാജ്യത്തിന്റെ ബാക്കിയുള്ള സല്‍പ്പേരിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്’, ഡിലൻ മോഹൻ ഗ്രേ വ്യക്തമാക്കി.

ദൊബാര എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് നടത്തിയ പരാമര്‍ശമാണ് കശ്മീർ ഫയൽസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടക്കമായത്. ഓസ്‌കാര്‍ നാമനിര്‍ദ്ദേശത്തിന് രാജമൗലിയുടെ ആര്‍ആര്‍ആര്‍ പരിഗണിക്കപ്പെടുമെന്നും കാശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും അനുരാഗ് പറഞ്ഞിരുന്നു. ഇതിനെതിരേ വിവേക് അഗ്നിഹോത്രി രംഗത്ത് വന്നു. കൂട്ടക്കൊലയെ അവഗണിക്കുന്ന ബോളിവുഡ് ലോബി തന്റെ സിനിമയ്‌ക്കെതിരേ പ്രചരണങ്ങള്‍ തുടങ്ങി എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button