ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ ആക്രമണം : പ്രതി പിടിയിൽ

വെ​ള്ള​രി​ക്കോ​ണം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ചു​ണ്ട​ൻ ലാ​ലു എ​ന്ന് വി​ളി​ക്കു​ന്ന ലാ​ലു​വി​നെ (40) ആണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തത്

നെ​ടു​മ​ങ്ങാ​ട്: മ​ദ്യ​പി​ച്ച് ആ​ക്ര​മ​ണം നടത്തിയ പ്രതി പിടിയിൽ. വെ​ള്ള​രി​ക്കോ​ണം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ചു​ണ്ട​ൻ ലാ​ലു എ​ന്ന് വി​ളി​ക്കു​ന്ന ലാ​ലു​വി​നെ (40) ആണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. വെ​ള്ള​രി​ക്കോ​ണം സ്വ​ദേ​ശി സ​തീ​ഷ്കു​മാ​റി (41)നെ ​വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാണ് അറസ്റ്റ്.

Read Also : ഡൽഹി ശാന്തമാവുന്നു: കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി കുറഞ്ഞു

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 5:50 ന് ​സ​തീ​ഷ്കു​മാ​ർ വെ​ള്ള​രി​ക്കോ​ണം ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ അ​വി​ടെ നി​ന്ന പ്ര​തി ബൈ​ക്കി​ന്‍റെ മു​ന്നി​ലേ​ക്കു ചാ​ടി​യി​റ​ങ്ങി ത​ട​ഞ്ഞ‌് നി​ർ​ത്തി അ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി​യെ​ടു​ത്ത് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് വെ​ള്ള​രി​ക്കോ​ണം ജം​ഗ്ഷ​നി​ൽ ജ​ന​ങ്ങ​ൾ​ക്ക് നി​ര​ന്ത​രം ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​ത് സ​തീ​ഷ്കു​മാ​ർ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ആണ് ആക്രമണം നടത്തിയത്.

നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button