Latest NewsIndia

ഡൽഹി ശാന്തമാവുന്നു: കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി കുറഞ്ഞു

ഡൽഹി: തലസ്ഥാന നഗരത്തിന് ആശ്വാസമായി നഗരത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി കുറഞ്ഞു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ആരോഗ്യമുള്ള ടീമിലാണ് ഈ വിവരം പരാമർശിച്ചിരിക്കുന്നത്.

ബുധനാഴ്ച കോവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വീഴ്ചയാണ് കാണാൻ സാധിക്കുക. 24 മണിക്കൂറിനുള്ളിൽ 1,652 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 9.92 ശതമാനമാണ് കോവിഡ് പോസിറ്റിവിറ്റി നിരക്കെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Also read: ‘സൂരജ് പാഞ്ചോളി എന്റെ മകളെ ഉപയോഗിച്ചു’: ആത്മഹത്യ ചെയ്ത നടി ജിയ ഖാന്റെ അമ്മ കോടതിയിൽ

രണ്ടു ദിവസം മുൻപുവരെ നഗരത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിനോട് അടുത്തിരുന്നു. അതിനാൽ, ആശുപത്രികളോടും ആരോഗ്യ പ്രവർത്തകരോടും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായി ഇരിക്കാൻ ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു. രോഗികളിൽ അധികംപേരും രണ്ടു ഡോസ് വാക്സിൻ മാത്രമെടുത്തവരാണെന്നും, മൂന്നാമത്തെ ഡോസ് വാക്സിൻ ലഭിച്ചതിനു ശേഷവും രോഗം ബാധിച്ചവർ 10% മാത്രമേയുള്ളൂവെന്നും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button