ഡൽഹി: രോഹിംഗ്യൻ അഭയാർത്ഥികളെ ഡൽഹിയിൽ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ. ഇത് വളരെ ഗൂഢമായാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭയാർത്ഥികൾക്ക് ഫ്ളാറ്റുകൾ നൽകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, പിന്നീട് ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറുകയായിരുന്നു, എന്നിട്ടാ കുറ്റം ഡൽഹി സർക്കാരിന്റെ തലയിൽ കെട്ടിവച്ചെന്നും മനീഷ് സിസോദിയ ആരോപിച്ചു. ബക്കർവാലയിലെ ഇഡബ്ലിയുഎസ് ഫ്ലാറ്റുകളിൽ ഇവരെ പുനരധിവസിപ്പിക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി. ഡൽഹി ലഫ്റ്റനന്റ് ഗവർണറും ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Also read: ദുര്‍ഗാ പഞ്ചരത്നം
ഡൽഹി മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരായ രാഷ്ട്രീയ നേതാക്കൾ അറിയാതെ വേണം ഇത് ചെയ്യാനെന്ന് ഡൽഹി പോലീസിനും ഉദ്യോഗസ്ഥർക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രോഹിംഗ്യൻ അഭയാർത്ഥികളെ വോട്ടുബാങ്കായി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും സിസോദിയ കുറ്റപ്പെടുത്തി.
Post Your Comments