KozhikodeKeralaNattuvarthaLatest NewsNews

ബൈക്ക് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു

താമരശ്ശേരി പരപ്പന്‍പോയില്‍ മുക്കിലമ്പാടിയില്‍ ഷുഹൈബ് (20) ആണ് മരിച്ചത്

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി പരപ്പന്‍പോയില്‍ മുക്കിലമ്പാടിയില്‍ ഷുഹൈബ് (20) ആണ് മരിച്ചത്.

കഴിഞ്ഞ മാസം ജൂലൈ 17നാണ് അപകടം സംഭവിച്ചത്. ഷുഹൈബ് സഞ്ചരിച്ച ബൈക്ക് കുന്ദമംഗലത്ത് വെച്ച് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന്, ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്നു ഷുഹൈബ്.

Read Also : ഇന്ത്യൻ വിപണിയിലേക്ക് Google Pixel 6a, സവിശേഷതകൾ അറിയാം

പത്ര വിതരണ ഏജന്‍റ് സി കെ സുലൈമാൻ്റെയും സലീനയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീം, ഷഫീക്, ഷെസ. കുന്ദമംഗലം ആര്‍ട്സ് കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ഷുഹൈബ്. ഖബറടക്കം വ്യാഴാഴ്ച വാവാട് ഖബര്‍സ്ഥാനില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button