Latest NewsIndiaInternational

എകെ 47 നും ആയുധങ്ങളുമായി കണ്ടെത്തിയ ബോട്ട് ഓസ്‌ട്രേലിയൻ വനിതയുടേത്: വിവരങ്ങൾ പുറത്ത് വിട്ട് ഫഡ്‌നാവിസ്

മുംബൈ: എ കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. അന്വേഷണത്തിൽ ഓസ്‌ട്രേലിയയിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്ന് കണ്ടെത്തി. ബോട്ട് മസ്‌കറ്റിൽ നിന്ന് യൂറോപ്പിലേക്ക് പോകുകയായിരുന്നെന്നും വേലിയേറ്റത്തെ തുടർന്ന് അപകടത്തിൽപ്പെട്ടതാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഭീകര ഭീഷണി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോട്ടിൽ ആയുധങ്ങൾ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ തീരദേശങ്ങളിലും റായ്ഗഡ് ജില്ലയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ബീച്ചിന് സമീപം ആയുധങ്ങളുമായി സംശയിക്കുന്ന ബോട്ട് കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു.

വേലിയേറ്റത്തെ തുടർന്ന് ബോട്ട് അപകടത്തിൽപ്പെടുകയും റായ്ഗഡ് തീരത്തേക്ക് ഒഴുകിയെത്തുകയുമായിരുന്നു. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ തീരത്താണ് ആളില്ലാതെ ബോട്ട് കണ്ടെത്തിയത്. എകെ 47 തോക്കുകൾ ഉൾപ്പടെ സ്‌ഫോടക വസ്തുക്കൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് ബോട്ട് തീരത്തെത്തിയ വിവരം കോസ്റ്റ്ഗാർഡിനെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button