കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കുരീപ്പുഴ ചേരിയിൽ മുൻവിനാട് കായൽവാരം വീട്ടിൽ ആൽബിൻ (28) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ആൽബിന്റെ അമ്മയും പരാതിക്കാരിയും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന്, പ്രതിയുടെ അമ്മ വീട്ടിൽ നിന്നും ഇറങ്ങിപോയിരുന്നു. ഇതിനെ തുടർന്ന്, പരാതിക്കാരിയുടെ വീട്ടിൽ എത്തിയ ആൽബിൻ ചീത്ത വിളിച്ചു കൊണ്ട് പരാതിക്കാരിയേയും മകളേയും അക്രമിക്കുകയായിരുന്നു.
Read Also : ‘അധർമ്മങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി’- ആശംസകളുമായി മുഖ്യമന്ത്രി
വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ച പ്രതിയെ തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ അവരെ മാനഹാനിപ്പെടുത്താനും ശ്രമിച്ചു. ഇതിനെ തുടർന്ന്, ഇവർ നൽകിയ പരാതിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും, മാനഹാനിപ്പെടുത്താൻ ശ്രമിച്ചതിനും ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്
ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ ആശ ഐ.വി, സി.പി.ഓ ശ്രീലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments