കൊൽക്കത്ത: തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പ്രതികളെ പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, പ്രാദേശിക കോടതിയിൽ ഹാജരാക്കി. തുടർന്ന്, കോടതി ഇരുവരെയും14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദയുടെ (എ.ക്യു.ഐ.എസ്) സജീവ അംഗങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് ദക്ഷിണ ദിനാജ്പൂരിലെ അബ്ദുർ റക്കീബ് സർക്കാർ, കൊൽക്കത്തയിലെ ടോപ്സിയയിലെ ഹസൻ എന്ന കാസി അഹസൻ ഉള്ള എന്നിവരെയാണ് ഖരിബാരി ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
അദാനി ഗ്രൂപ്പ്: ശ്രീലങ്കയിൽ ഗ്രീൻ എനർജി പ്രോജക്ടുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചു
ഷാസൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖരിബാരി പ്രദേശത്ത് ബുധനാഴ്ച രാത്രി പ്രത്യേക ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് നിരോധിത തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള പ്രതികൾ പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്ന നിരവധി രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പികൾ പ്രകാരം കേസെടുത്തു. പ്രഥമിക ചോദ്യം ചെയ്യലിൽ, ഈ പ്രദേശത്ത് സംഘടനയിലെ മറ്റ് 17 അംഗങ്ങൾ സജീവമാണെന്ന് പോലീസ് കണ്ടെത്തി.
Post Your Comments