കഴക്കൂട്ടം: മാരകമയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുമായി രണ്ടു പേർ പൊലീസ് പിടിയിൽ. പത്തനംതിട്ട കൂടൽ നെടുമൺകാവ്മുറി കരുണാലയത്തിൽ അമൽ വിനായക് (26) എറണാകുളം സ്വദേശിയും കഴക്കൂട്ടം നെട്ടയക്കോണം അവിട്ടം അപ്പാർട്ടുമെൻരിൽ അനീഷ് ദേവ് (37) എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : 5G സേവനങ്ങൾ ലഭ്യമാക്കാൻ ടെലികോം കമ്പനികൾ: തൊഴിലവസരങ്ങളിൽ 65% വർദ്ധനവ്
കഴക്കൂട്ടത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
നെട്ടയക്കോണത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മാരക മരുന്നിനത്തിൽപ്പെട്ട എൽഎസ്ഡി സ്റ്റാമ്പുകൾ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments