
ശ്രീനഗർ: ഒരു കുടുംബത്തിലെ ആറുപേരെ ദുരൂഹ സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹം വീടിനുള്ളിലും നാല് പേരുടെ മൃതദേഹം തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലുമാണ് കണ്ടെത്തിയത്. രണ്ട് വീടുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസിന് ലഭിച്ച ഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
നൂര്‍ ഉള്‍ ഹബീബ്, സക്കീന ബീഗം, സജാദ് അഹമ്മദ്, നസ്സെമ അക്തര്‍, റുബീന ബാനോ, സഫര്‍ സലിം എന്നിവരാണ് മരിച്ചതെന്ന് പൊലീസ് നിഗമനം. അന്വേഷണത്തിനായി റൂറല്‍ എസ്.പി സഞ്ജയ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
Read Also: ആറ് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു: വേര്‍പിരിയൽ വാർത്ത പങ്കുവച്ച് ബിഗ് ബോസ് താരം
പോസ്റ്റ്‌മോര്‍ട്ടത്തിനായി ആറ് മൃതദേഹവും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന പ്രാഥമിക സംശയത്തില്‍ ജമ്മു പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തിന്റെ മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Post Your Comments