റിയാദ്: ഗാർഹിക തൊഴിൽ കരാറുകൾക്ക് ഇൻഷുറൻസ് നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൗദി അറേബ്യ. കുറഞ്ഞ നിരക്കിൽ ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൊഴിലുടമകളും ഗാർഹിക തൊഴിലാളികളും തമ്മിലുള്ള കരാർ അവസാനിപ്പിക്കുന്ന സമയത്ത് റിക്രൂട്ട്മെന്റ് കമ്പനികൾ ഇൻഷുറൻസ് പരിരക്ഷയുടെ ഗുണഭോക്താക്കളെ അറിയിക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും പുതിയ നിയമത്തിന് കീഴിൽ ഉറപ്പുനൽകുമെന്ന് മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം മൂലമുണ്ടാകുന്ന നഷ്ടം തൊഴിലുടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷയിലൂടെ ലഭിക്കുകയും ചെയ്യും.
Post Your Comments