
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ച കയറി പതിമൂന്നുകാരിയോട് അതിക്രമം കാട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ. ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണിൽ കുട്ടപ്പന്റെ മകൻ ജെയിംസ് ജോണാണ്(55) തിങ്കളാഴ്ച പിടിയിലായത്. വെച്ചൂച്ചിറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത നടപടി: മറുപടി പറയേണ്ടത് വൈസ് ചാൻസലറെന്ന് മന്ത്രി ആർ ബിന്ദു
വീട്ടിനുള്ളിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ഇയാൾ കയറിപ്പിടിച്ചു. കുട്ടി എതിർത്തപ്പോൾ, ബലാൽക്കാരമായി അതിക്രമം കാട്ടിയതായാണ് പരാതി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. വെച്ചൂച്ചിറ എസ്ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലാണ് ജെയിംസിനെ അറസ്റ്റു ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments