കൊച്ചി : കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്ളാറ്റ് കൊലപാതകത്തിന് പിന്നില്‍ ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് സൂചന. കൊലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഈ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത് എന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.
Read Also: രോഗിയുടെ മാലയും പണവും കവർന്നു : പ്രതി പിടിയിൽ
കൊലയ്ക്ക് ശേഷം മുങ്ങിയ പ്രതി അര്‍ഷാദിനെ കാസര്‍കോട് മഞ്ചേശ്വരത്ത് വെച്ച് പോലീസ് പിടികൂടിയിരുന്നു. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ ബാഗില്‍ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതി. മോഷണക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ചൊവ്വാഴ്ചയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. തലയിലും കഴുത്തിലുമടക്കം 20 ലേറെ മുറിവുകളുണ്ട്. ഫ്ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments