Latest NewsNewsBusiness

ഡിജിയാത്രാ സൗകര്യവുമായി രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്

ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിന് പിന്നാലെയാണ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടും യാത്രക്കാർക്ക് ഡിജിയാത്രാ സേവനം ഉറപ്പുവരുത്തുന്നത്

യാത്രക്കാർക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്. പേപ്പർ രഹിത, അതിവേഗ യാത്രയായ ഡിജിയാത്രയ്ക്കാണ് എയർപോർട്ട് സാക്ഷ്യം വഹിക്കുന്നത്. ഇതോടെ, വേഗത്തിൽ തന്നെ ചെക്ക് ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാർക്ക് സാധിക്കുന്നതാണ്. നാളെ മുതലാണ് ഈ സേവനം എല്ലാ യാത്രക്കാർക്കും ലഭ്യമാകുക.

ഡിജിയാത്രാ നിലവിൽ വരുന്നതോടെ, എയർപോർട്ടിലെ ദീർഘ നേരമുളള ക്യൂ ഇല്ലാതാക്കാൻ സാധിക്കും. കൂടാതെ, ഒന്നിലധികം വരുന്ന പരിശോധനകളും ഇതിലൂടെ ഒഴിവാക്കാൻ കഴിയുന്നതാണ്. ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിന് പിന്നാലെയാണ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടും യാത്രക്കാർക്ക് ഡിജിയാത്രാ സേവനം ഉറപ്പുവരുത്തുന്നത്.

Also Read: അടുത്ത വർഷം മുതൽ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും ലൈസൻസ് നിർബന്ധം: അറിയിപ്പുമായി സൗദി

ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം ഉപയോഗിക്കുന്നതിനാൽ ഒന്നിലധികം ഐഡന്റിറ്റി പരിശോധനകൾ ഒഴിവാക്കാൻ സാധിക്കും. കൂടാതെ, സേവനങ്ങൾ എളുപ്പം ലഭിക്കാൻ DigiYatra മൊബൈൽ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. ഈ ആപ്പിൽ യഥാക്രമം വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്തതിനുശേഷം ഡിജിയാത്രയുടെ ഭാഗമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button