പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ബാലാജി സൊല്യൂഷൻസ്. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഇക്വിറ്റി ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലുമാണ് ലിസ്റ്റ് ചെയ്യുക. പ്രമുഖ ഐടി ഹാർഡ്‌വെയർ, മൊബൈൽ ആക്സസറീസ് സ്ഥാപനമാണ് ബാലാജി സൊല്യൂഷൻസ്.
ഡ്രാഫ്റ്റ് റെഡ് ഹെയറിംഗ് പ്രോസ്പെക്ട്സ് പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 120 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വിൽപ്പന നടക്കും. കൂടാതെ, 75 ലക്ഷം രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പ്രീ- ഐപിഒ പ്ലേസ്മെന്റും പരിഗണിക്കാൻ സാധ്യതയുണ്ട്. 24 കോടി രൂപ വരെയുള്ള പ്രീ- ഐപിഒ പ്ലേസ്മെന്റായിരിക്കും പരിഗണിക്കുക.
Also Read: വൻ തോതിൽ ചാരായം വാറ്റി വില്പന : പ്രതി അറസ്റ്റിൽ
ഐപിഒയുടെ ലീഡ് മാനേജർമാരായി ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്സ്, സെക്യൂരിറ്റീസ്, അഫിനിറ്റി ഗ്ലോബൽ ക്യാപിറ്റൽ മാർക്കറ്റ് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമാണ് വിനിയോഗിക്കുക.
Post Your Comments