നെടുമങ്ങാട്: വീട് വാടകക്കെടുത്ത് വൻ തോതിൽ ചാരായം വാറ്റി വില്പന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. തിരുവനന്തപുരം ഉളിയാഴുത്തുറ ആയിരൂപ്പാറ റോബിൻ ഹട്ടിൽ റോബിൻ രാജിനെയാണ് (35) നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
നെടുമങ്ങാട് എൽപി സ്കൂളിന് സമീപം ആണ് സംഭവം. ചാരായം വാറ്റുവാനായി സൂക്ഷിച്ചിരുന്ന 220 ലിറ്റർ കോടയും വില്പനക്കായി സൂക്ഷിച്ചിരുന്ന 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും 1800 രൂപയും എക്സ്സൈസ് പിടികൂടി. തിരുവനന്തപുരത്തെ തീരദേശ പ്രദേശങ്ങളായ വേളി, വള്ളക്കടവ്, ബീമാപള്ളി, പുത്തൻതോപ്പ് എന്നിവിടങ്ങളിലേക്കാണ് വാറ്റ് ചാരായം ലിറ്ററിന് 700 രൂപ നിരക്കിൽ എത്തിക്കുന്നതെന്ന് എക്സ്സൈസ് പറഞ്ഞു.
Read Also : പൊതുസ്ഥലങ്ങളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി അറേബ്യ
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ. നവാസ്, പ്രിവന്റീവ് ഓഫീസർ നാസറുദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജുമുദീൻ, ഷജിം, ശ്രീകേഷ്, ഷജീർ, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments