തിരുവനന്തപുരം: മരണത്തെ മുഖാമുഖം കണ്ട ഓർമയുടെ ഞെട്ടലിലാണ് തിരുവനന്തപുരം സ്വദേശി ജോൺ തങ്കച്ചൻ. അപകടങ്ങളിൽ പലരുടെയും രൂപത്തിൽ ദൈവം പ്രത്യക്ഷപ്പെടാറുണ്ടെന്ന് പലപ്പോഴായി നമ്മൾ വായിച്ചുകേട്ടിട്ടുണ്ട്. ജോണിന്റെ ജീവിതത്തിൽ ദൈവം പ്രത്യക്ഷപ്പെട്ടത് ടാറ്റ വാഹനത്തിന്റെ രൂപത്തിലായിരുന്നു. വലിയ അപകടത്തിൽ നിന്നും യാതൊരു പോറലുമേൽക്കാതെ ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ ആശ്വാസത്തിലാണ് ജോണും കുടുംബവും. ദൈവം ടാറ്റായുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ നീരത്തുകളിലോടുന്നതിൽ ഏറ്റവും സേഫ്റ്റി ഉള്ള വണ്ടിയാണ് ടാറ്റയെന്ന് അദ്ദേഹം പറയുന്നു.
’70, 80 മൈൽ സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയായിരുന്നു. പെട്ടെന്ന് ഒരു 25 അടി താഴ്ചയിലേക്ക് വീണു. ഒരു വീടിന്റെ കോൺക്രീറ്റിലേക്ക് ചെന്ന് ഇടിക്കുകയും മറിഞ്ഞ് അതേ ഫോഴ്സിൽ ബാക്കിലേക്ക് വന്നിടിക്കുകയും ചെയ്തു. ഒപ്പം ഒരു കരണം മറിഞ്ഞ് താഴെ ഉണ്ടായിരുന്ന കരിങ്കൽ കട്ടിലേക്ക് വന്നു വീണു. എന്നിട്ട് പോലും ഞങ്ങൾ നാലുപേരും ആ വണ്ടിയുടെ ഡോർ തുറന്നാണ് പുറത്തിറങ്ങിയത്. ഞാൻ സഞ്ചരിച്ച വണ്ടി നിർമ്മിച്ച നിർമ്മാതാക്കളായ ടാറ്റയോട് ഞാനും എന്റെ കുടുംബവും പ്രത്യേകം കടപ്പെട്ടിരിക്കുന്നു’, ജോൺ ഫേസ്‌ബുക്കിൽ കുറിച്ചു.
ജോൺ തങ്കച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇങ്ങനെ ഒരു നോട്ട് എഴുതാൻ ഇന്ന് ജീവിച്ചിരിക്കും എന്നുപോലും ഉറപ്പില്ലായിരുന്നു .കാരണം ഒരു ആക്സിഡൻറ് ഉണ്ടായി, ഒരു മേജർ ആക്സിഡൻറ് അതിൻറെ കാര്യം പറയണം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ് അത്. അതിനെക്കുറിച്ച് പറയുന്നതിനു മുമ്പ് ആദ്യം ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് കാരണമായ ദൈവത്തോട് ആയിരം നന്ദി അർപ്പിക്കുന്നു, അതിലുപരി ഞാൻ സഞ്ചരിച്ച വണ്ടി നിർമ്മിച്ച നിർമ്മാതാക്കളായ ടാറ്റയോട് ഞാനും എൻറെ കുടുംബവും പ്രത്യേകം കടപ്പെട്ടിരിക്കുന്നു .വളരെ നാളത്തെ തിരച്ചിലുകൾക്ക് ഒടുവിലാണ് ഒരു വണ്ടി എടുക്കാൻ തീരുമാനിച്ചത്, ആദ്യം വളരെയേറെ കൺഫ്യൂഷൻ ആയിരുന്നു ഏതു വണ്ടി എടുക്കണം പല അഭിപ്രായങ്ങൾ പല സൈഡിൽ നിന്നു വന്നു മൈലേജ് ഉള്ളത് എടുക്കണം സേഫ്റ്റി നോക്കണം നമ്മുടെ വിലയ്ക്ക് ഒതുങ്ങുന്നത് വേണം ഞാൻ എല്ലാ കമ്പനികളുടെയും വണ്ടി നോക്കുകയും ഓടിക്കുകയും ഒക്കെ ചെയ്തു ആ സമയത്താണ് ടിയാഗോ നമ്മുടെ കേരളത്തിൽ ഇങ്ങനെ പ്രാബല്യത്തിലേക്ക് വന്നു ആൾക്കാരുടെ ഇടയിലേക്ക് സ്ഥാനം പിടിച്ചു കൊണ്ടിരിക്കുന്നത് ആ വണ്ടി ഓടിച്ചപ്പോൾ എനിക്ക് ഭയങ്കര കംഫർട്ട് ആയിട്ട് തോന്നി. ആദ്യം ഞാൻ വണ്ടി എടുത്ത എടുത്തപ്പോൾ പലരും ചോദിച്ചു ടാറ്റയുടെ വണ്ടി നിങ്ങൾ എന്താണ് എടുക്കാൻ കാരണം ഞാൻ ആധികാരികമായി അവരുടെ അഭിപ്രായങ്ങൾ ഒന്നും പറഞ്ഞില്ല.
ആ ചോദിച്ചവരെല്ലാം ഇന്ന് എന്നോട് പറഞ്ഞു നിങ്ങൾ ജീവിച്ചിരിക്കുന്നത് ഈ വണ്ടി ആയതുകൊണ്ട് മാത്രമാണ് അതിന് ഞാൻ പ്രത്യേകം പറയുന്നു പിന്നെ വളരെയേറെ കഷ്ടപ്പെട്ട് ഒരു സാധാരണ കുടുംബത്തിലെ വാങ്ങാൻ പറ്റുന്ന ഒരു വണ്ടി ലോൺ ഒക്കെ എടുത്തു വാങ്ങിയതാണ് ആ വണ്ടി പൂർണമായും നശിച്ചു ഇടിയുടെ ആഘാതത്തിൽ പക്ഷേ അതിലിരുന്ന ഒരാൾക്ക് പോലും ഒരു ബാൻഡേജ് ഒട്ടിക്കേണ്ട പരിക്ക് പോലും ഉണ്ടായില്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ഇതോടൊപ്പം തന്നെ ആ വണ്ടിയുടെ പടങ്ങളും പോസ്റ്റ് ചെയ്യാം അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും സേഫ്റ്റി നോക്കി വണ്ടിയെടുക്കുന്നെങ്കിൽ ഞാൻ പ്രിഫർ ചെയ്യുന്ന ആദ്യത്തെ വണ്ടി ടാറ്റ യായിരിക്കും അത്രമാത്രം സേഫ്റ്റി അതിലുണ്ട് ഞങ്ങൾ നാലു പേരാണ് വണ്ടിയിൽ സഞ്ചരിച്ചുകൊണ്ടിരുന്നത് ഒരു 70 80 മൈൽ സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയായിരുന്നു പെട്ടെന്ന് ഒരു 25 അടി താഴ്ചയിലേക്ക് നിന്ന് ഒരു വീടിൻറെ കോൺക്രീറ്റിയിലേക്ക് ചെന്ന് ഇടിക്കുകയും മറിഞ്ഞ് അതേ ഫോഴ്സിൽ ബാക്കിലേക്ക് വന്നിഡിക്കുകയും ഒരു കരനം മറിഞ്ഞ് താഴെ ഉണ്ടായിരുന്ന കരിങ്കൽ കട്ടിലേക്ക് വന്നു വീഴുകയും ചെയ്തു ആ വണ്ടി. എന്നിട്ട് പോലും ഞങ്ങൾ നാലുപേരും ആ വണ്ടിയുടെ ഡോർ തുറന്നാണ് പുറത്തിറങ്ങിയത്.
വളരെയേറെ നന്ദി ദൈവത്തോട് പറയുന്നു രണ്ടാമതൊരു ജന്മം തന്നതിന്, അതോടൊപ്പം തന്നെ ടാറ്റയെ അതിലേറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു .പിന്നെ ഒന്ന് സംഭവിച്ചു ഞങ്ങളുടെ വീട്ടിലെ ഒരംഗം മരിച്ചു പോയി ,ഞങ്ങളെ വണ്ടി എടുത്തപ്പോൾ…… എനിക്ക് രണ്ട് പെൺമക്കളാണ് ഇത് മൂന്നാമത്തെ മോളായിട്ടാണ് ഞങ്ങൾ അതിനെ കണ്ടത് ആ വിഷമം ഉണ്ട് .ഇനിയൊരു വണ്ടി എടുക്കാൻ ഉള്ള ഒരു മാനസി അവസ്ഥയോ സാമ്പത്തിക അവസ്ഥയോ ഒന്നുമില്ല. അതുകൊണ്ട് തൽക്കാലം വണ്ടി വേണ്ട എടുക്കുന്നെങ്കിൽ ടാറ്റയുടെ വണ്ടി തന്നെ എടുക്കണം എന്നുള്ള നിലപാടിലുമാണ് .അതുകൊണ്ട് മറ്റു വണ്ടികളൊന്നും മോശമാണെന്ന് അല്ല ഞാൻ പറഞ്ഞത് ,എൻറെ ഒരു അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ പറയുകയാണ് ഇന്ന് നമ്മുടെ നീരത്തുകളിലോടുന്നതിൽ ഏറ്റവും സേഫ്റ്റി ഉള്ള വണ്ടിയായിരിക്കുംTATA. അത്രമാത്രം ഇടിയുടെ ആഘാതത്തിൽ പോലും നാലുപേർക്കും അതായത് ഫ്രണ്ടിൽ ഇരുന്ന ഞാനും വൈഫും സീറ്റ് ബെൽറ്റൊക്കെ ധരിച്ച് ഇരുന്നത് ,പക്ഷേ ബാക്കിൽ മക്കൾ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും തല വെച്ച് കിടന്നുറങ്ങുന്ന ഒരു രീതിയിലാണ് കിടന്നത് .അതുകൊണ്ട് ഈ കുറിപ്പ് വായിക്കുന്ന ആരെങ്കിലും ഒരു പുതിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞാൻ പ്രിഫർ ചെയ്യുന്നു TATAയുടെ വണ്ടി എടുക്കുക ,പിന്നെ ഓരോരുത്തരുടെയും ഇഷ്ടമാണ് ഏത് വണ്ടി തിരഞ്ഞെടുക്കണം എന്നുള്ളത് ഞാൻ ഇനി ഒരു വണ്ടി എടുക്കുന്നെങ്കിൽ അത് TATA ആയിരിക്കും. അവരുടെ നെക്സോൺ വാങ്ങണം എന്നാണ് ആഗ്രഹം ദൈവാനുഗ്രഹിച്ചാൽ സഹായിച്ചാൽ അടുത്ത വണ്ടി ഞാൻ അതായിരിക്കും വാങ്ങുന്നത്. ഒരിക്കൽ കൂടി എനിക്ക് രണ്ടാമതൊരു ജന്മം തന്ന ദൈവത്തോടും TATA യോടും ഞാനെന്നും കടപ്പെട്ടിരിക്കുന്നു, വളരെയേറെ നന്ദി അറിയിക്കുകയും ചെയ്യുന്നു.
Post Your Comments