NewsLife StyleHealth & Fitness

മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

മനസിനും ശരീരത്തിനും അനിവാര്യമായ ഒന്നാണ് ഉറക്കം

ശാരീരിക ആരോഗ്യം നിലനിർത്തണമെങ്കിൽ മാനസികാരോഗ്യത്തെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ മനസ് ശാന്തമായിരിക്കണം. ഇന്ന് വർദ്ധിച്ചുവരുന്ന വിഷാദ രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത് മാനസികാരോഗ്യത്തിന്റെ ദുർബലത തന്നെയാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

മനസിനും ശരീരത്തിനും അനിവാര്യമായ ഒന്നാണ് ഉറക്കം. ഉറക്കക്കുറവും ഉറക്കക്കൂടുതലും വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഒരു വ്യക്തി ശരാശരി 6 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടത് അനിവാര്യമാണ്. ഇത് മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. അടുത്തതാണ് സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗം. ദീർഘ നേരം സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നത് മാനസികാരോഗ്യം ദുർബലമാക്കാൻ സാധ്യതയുണ്ട്. അതിനാൽ, സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗം പെട്ടെന്ന് തന്നെ കുറയ്ക്കാൻ ശ്രദ്ധിക്കുക.

Also Read: ‘മിഡിൽ ഈസ്റ്റിലേക്കുള്ള ആ യാത്ര അവനെ ആകെ മാറ്റി’: സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളുടെ അമ്മ

നാം ചെയ്യുന്ന പ്രവർത്തികളും വ്യക്തിജീവിതവും തമ്മിൽ കൃത്യമായ അതിർവരമ്പ് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ജോലിക്കും വ്യക്തിഗത ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നൽകിയതിനു ശേഷം മാത്രം മുന്നോട്ടുപോകുക. ഇത് സാധിക്കാത്ത പക്ഷം മാനസിക സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button