കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത് പലഹാരം കഴിക്കാനാണ് എന്ന് പരിഹസിച്ച എ.എൻ.ഷംസീർ എംഎൽഎക്കു മറുപടിയുമായി റോജി എം.ജോൺ എംഎൽഎ. ഷംസീറിന്റെ വാക്കുകളിൽ അദ്ഭുതമില്ലെന്നും വായ തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന പാർട്ടിയിലെ ഒരു ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ് അദ്ദേഹത്തിനെന്ന് എല്ലാവർക്കും അറിയാമെന്നും റോജി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
read also: 221 ദശലക്ഷം സ്ട്രീമിംഗ് സബ്സ്ക്രൈബർമാർ, നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഡിസ്നി
കുറിപ്പ് പൂർണ്ണ രൂപം
ശ്രീ രാഹുൽ ഗാന്ധിയെക്കുറിച്ച് ശ്രീ A N ഷംസീർ പറഞ്ഞ വഷളത്തരങ്ങൾ അദ്ദേഹത്തെ അറിയുന്ന ആരിലും ഒരു അത്ഭുതവും ഉണ്ടാക്കിയിട്ടില്ല. വായ തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന പാർട്ടിയിലെ ഒരു ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ് CPM ഷംസീറിന് നൽകിയിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. (മറ്റ് ക്രിയാത്മകമായ ചുമതലകൾക്കുള്ള ‘യോഗ്യത’ എന്തായാലും അദ്ദേഹത്തിനില്ലല്ലൊ!!
എന്തായാലും വങ്കത്തരത്തിന്റെ ഹോൾ സെയിൽ ഡീലർ ആയ ഷംസീർ ശ്രീ നരേന്ദ്ര മോദിയെക്കുറിച്ച് സംസാരിക്കുമ്പോൾ, അബദ്ധത്തിൽ പോലും അത്തരം പദങ്ങൾ കയറി വരാതിരിക്കാൻ കാണിക്കുന്ന ജാഗ്രത അത്ഭുതാവഹം തന്നെ. നരേന്ദ്ര മോദിയെ അസാമാന്യ പ്രാസംഗികൻ എന്ന് പ്രശംസിക്കുന്ന ഷംസീറിന് മുന്നിൽ സംഘികളായ മോദിഭക്തുകൾ പോലും നാണിക്കും എന്ന കാര്യത്തിൽ സംശയമില്ല. സംഘപരിവാർ ദാസ്യത്തിൽ BJP യുമായി ദാസനും വിജയനും കളിക്കുന്ന ശ്രീ പിണറായി വിജയൻ തന്നെയാണ് ഷംസീറിന് മാതൃക. അതിനാൽ അക്കാര്യത്തിൽ ഷംസീറിനെ കുറ്റപ്പെടുത്തുന്നില്ല.
എന്തായാലും രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല. രാഹുൽ ഗാന്ധിയുമായി സ്ഥിരമായി അത്താഴ വിരുന്നുകളിൽ പങ്കെടുക്കുന്ന ശ്രീ സീതാറാം യച്ചൂരിയോടും മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളോടും ചോദിച്ചാൽ മതി. കേരളത്തിന് പുറത്ത്, ഡൽഹിയിൽ
CPM നേതാക്കൾക്ക് ദാൽ വട കഴിക്കാനും, തമിഴ്നാട്ടിൽ തൈര് സാദം കഴിക്കാനും ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സഹായം വേണം എന്ന കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്. അതുകൊണ്ട് പൊട്ടക്കിണറ്റിലെ തവളയായി വാർത്തക്ക് വേണ്ടി എന്തും വിളിച്ച് പറയാതെ തരത്തിൽ കളിക്കുന്നതാവും നല്ലത്.
NB: RSS നും BJP ക്കുമെതിരെ രാജ്യ വ്യാപകമായി പദയാത്രയ്ക്ക് തുടക്കം കുറിക്കുന്ന രാഹൂൽ ഗാന്ധിക്കെതിരെ ഉള്ള RSS ന്റെ കൊട്ടേഷൻ കേരളത്തിലെ CPM ഏറ്റെടുത്താലും അത് വിലപ്പോകില്ല എന്ന് മനസിലാക്കിയാൽ നല്ലത്.
Post Your Comments