Latest NewsKeralaNews

‘സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥ, ആവശ്യം വന്നാല്‍ തട്ടും’: കെ.പി.സി.സി വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍. വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് സഖാക്കള്‍ക്കെന്ന് സജീന്ദ്രൻ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ആവശ്യം വന്നാല്‍ അവനെ തട്ടുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.

പാലക്കാട് കൊലപാതകം സംബന്ധിച്ച് സി.പി.ഐ.എം വിചിത്രമായ വാദമാണ് ഉന്നയിക്കുന്നതെന്നും കൊലപാതകം സംബന്ധിച്ച് പ്രതികള്‍ ആരെന്ന് സി.പി.ഐ.എം വിധി എഴുതുകയാണെന്നും സജീന്ദ്രന്‍ ആരോപിക്കുന്നു. വിചിത്രവും ബാലിശവുമാണ് സഖാക്കൾ മുന്നോട്ടുവെക്കുന്ന വാദങ്ങളെന്നും, സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ വേണം സംസാരിക്കാനെന്നും അദ്ദേഹം പറയുന്നു.

സജീന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കൾക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കൾക്ക്. വീട്ടിൽ ഒരു ആവശ്യം വന്നാൽ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം. സഖാവിനെ വെട്ടാൻ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവൻ ബിജെപി ആണോ ?? ആണെന്നാണ് ഇപ്പോൾ സഖാക്കൾ വാദിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാട് കൊലപാതകം സംബന്ധിച്ച് സിപിഎം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. ‘ഒരുപക്ഷേ പാർട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കിൽ പോസ്റ്റുകൾ കാണാം.. പക്ഷേ ഞങ്ങളുടെ പാർട്ടി മെമ്പർഷിപ്പില്ല സംഘടനാ ചുമതല ഇല്ല’ പാർട്ടി മെമ്പർഷിപ്പും സംഘടന ചുമതലയും ഉള്ളവർ വെട്ടിയാൽ മാത്രമാണോ സിപിഎം നടത്തിയ കൊലപാതകം ആവുകയുള്ളൂ ?? എത്ര വിചിത്രവും ബാലിശവുമാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ ? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങൾ വേണം നിങ്ങൾ സംസാരിക്കാൻ. സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. എകെജി സെന്റർ പടക്കമേറ് കോൺഗ്രസിന്റെ മേൽ കെട്ടിവെച്ചു. പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികൾ ആരെന്നു സിപിഎം വിധി എഴുതുന്നു. സിപിഎം പറയുന്നത് അതേപടി ഏറ്റു പറയാൻ മനസില്ലെന്നു പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് ശ്രീ കെ. സുധാകരന് അഭിനന്ദനങ്ങൾ..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button